Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VoiceVote

പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത് ശ​​​ബ്‌​​​ദ​​​വോട്ടിൽ

​​​​ഡ​​​​ൽ​​​​ഹി:പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര​​​​സിം​​​​ഗി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ശ​​​​ബ്‌​​​​ദ​​​​വോ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

ബി​​​​ല്ലി​​​​നു പ്ര​​​​തി​​​​പ​​​​ക്ഷം ത​​​​ത്വ​​​​ത്തി​​​​ൽ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ശി​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കു​​​​ന്ന ബി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്നു ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രു​​​​ന്നി​​​​ല്ല. പി​​​​ന്നീ​​​​ട് സ്പീ​​​​ക്ക​​​​ർ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​വാ​​​​യ നീ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബി​​​​ല്ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

Latest News

Corehub Up